സാനിറ്റൈസർ, മാസ്​ക്​ വിതരണം

ഉരുവച്ചാൽ: ഇൻഫാക്ക് ചാരിറ്റബിൾ സൊസൈറ്റിയുടെ യുവജന വിഭാഗമായ ഇൻഫാക്ക് യൂത്ത് വിങ്ങിൻെറ ആഭിമുഖ്യത്തിൽ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ സാനിറ്റൈസറും മാസ്ക്കുകളും വിതരണം ചെയ്തു. പരീക്ഷയെഴുതുന്ന പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് ആവശ്യമായ സാനിറ്റൈസറും മാസ്ക്കുകളുമാണ് സ്കൂൾ പ്രിൻസിപ്പൽ ബിന്ദുവിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചത്. ഇൻഫാക്ക് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് സി. നൗഷാദ്, സെക്രട്ടറി കെ.കെ. അബ്ദുൽ സലാം, യൂത്ത് വിങ് പ്രസിഡൻറ് ഷബ്‌നാസ് ഉരുവച്ചാൽ, സെക്രട്ടറി എൻ. അജ്മൽ, സ്കൂൾ ലാബ് അസിസ്റ്റൻറ് സനൂപ് കുമാർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.