പച്ചക്കറി കിറ്റ് നൽകി

ഉരുവച്ചാൽ: ആരോഗ്യമന്ത്രിയുടെ നാട്ടിലെ വീട്ടുകാർക്ക് വാട്സ്ആപ് ഗ്രൂപ്പി‍ൻെറ കൂട്ടായ്മ . പഴശ്ശി കന്നാട്ടുംകാവ് പ്രദേശത്തെ വീട്ടുകാർ ചേർന്ന് ആരംഭിച്ച ഒന്നിക്കാം മുന്നേറാം വാട്സ്ആപ് ഗ്രൂപ്പി‍ൻെറ നേതൃത്വത്തിലാണ് പച്ചക്കറി നൽകിയത്. അടുത്ത കാലത്താണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഭർത്താവും മട്ടന്നൂർ നഗരസഭ മുൻ ചെയർമാനുമായ കെ. ഭാസ്കരൻെറ നേതൃത്വത്തിൽ പഴശ്ശി കന്നാട്ടുംകാവ് പ്രദേശത്തെ 95 വീട്ടുകാരെ ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഗ്രൂപ് സമാഹരിച്ച 82,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. പച്ചക്കറി കിറ്റ് വിതരണം കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രസിൽ, ഷിജു, സരീഷ്, ശ്രീജേഷ്, രജിൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.