അടച്ചുപൂട്ടലിൻെറ ആധികൾ പങ്കുവെച്ച് 'കായിക്ക' പയ്യന്നൂർ: 'നീലയും വെള്ളയും കാർഡുകളുള്ളവരെല്ലാം ഉദ്യോഗസ്ഥരല്ല, ധനികരല്ല. ഇവരിലുമുണ്ട് സാധാരണക്കാർ.' അടച്ചുപൂട്ടലിൻെറ ആധികൾ പങ്കുവെക്കുന്നതോടൊപ്പം കാർഡിലെ വർണങ്ങൾ നോക്കിയുള്ള വിവേചനത്തിനെതിരെ കൂടി ശബ്ദമുയർത്തുന്ന 'കായിക്ക' എന്ന ഷോർട്ട് ഫിലിം സംവദിക്കുന്നത് വർത്തമാനകാലത്തോട്. ആശാരിപ്പണിയെടുത്ത് ഉപജീവനം തേടുന്ന കുഞ്ഞിമംഗലം സ്വദേശിയും നാടക കലാകാരനുമായ കെ.വി. സതീഷ് കുമാറാണ് കേന്ദ്ര കഥാപാത്രമായി ചിത്രത്തിലെത്തുന്നത്. മഹാമാരിയുടെ കാലത്ത് നാട്ടിൻപുറങ്ങളിലെ ജീവിതാവസ്ഥയും ചിലരുടെ നിസ്സഹായതയും ഉള്ളിൽ ഒരു നീറ്റലായി മാറിയപ്പോൾ ഉണ്ടായിവന്ന കലാരൂപമാണ് 'കായിക്ക' എന്ന ഹ്രസ്വചിത്രം. ഭാര്യ സുജിതയും വേഷമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.