ദലിത് കോണ്‍ഗ്രസ് ധര്‍ണ നടത്തി

ചേളന്നൂര്‍: ലോക്ഡൗണ്‍ മൂലം ജീവിതം വഴിമുട്ടിയ പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കുക, വായ്പ മൊറട്ടോറിയം കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദലിത് കോണ്‍ഗ്രസ് ചേളന്നൂര്‍, എലത്തൂര്‍ ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് വി.എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ബിനീഷ് പ്രസാദ് അധ്യക്ഷത വഹിച്ചു. എലത്തൂര്‍ ബ്ലോക്ക് പ്രസിഡൻറ് നിധീഷ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ ശിവന്‍ തലക്കുളത്തൂര്‍, ഷിബു പെരുംതുരുത്തിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവര്‍ത്തകരെ കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഫോട്ടോ:CHE-DALITH CONGRESS NEWS PHOTO ചേളന്നൂര്‍ ബ്ലോക്ക് ഓഫിസിന് മുന്നില്‍ ദലിത് കോണ്‍ഗ്രസ് നടത്തിയ ധർണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.