ഇതര സംസ്ഥാനങ്ങളിൽനിന്ന് തിരികെയെത്തുന്നവരുടെ ക്വാറൻറീൻ: പദ്ധതി ആവിഷ്​കരിച്ചു

മാഹി: സർക്കാർ നിർദേശപ്രകാരം ഇതര സംസ്ഥാനങ്ങളിൽനിന്ന് തിരികെയെത്തുന്ന അഴിയൂർ സ്വദേശികളെ വീടുകളിൽ താമസിപ്പിക്കുന്നതിനും റെഡ് സോണിൽനിന്ന് വരുന്നവരെ കൊറോണ കെയർ സൻെററിലേക്ക് മാറ്റിത്താമസിപ്പിക്കുന്നതിനുമായുള്ള പദ്ധതി ആവിഷ്കരിച്ചു. 100 പേർക്ക് താമസിക്കാൻ സൗകര്യമുള്ള കെട്ടിടങ്ങളുടെ പട്ടിക ജില്ല കലക്ടർക്ക് നൽകി. സംസ്ഥാന അതിർത്തി കടക്കുമ്പോൾ തന്നെ ഇതര സംസ്ഥാനത്തുള്ള അഴിയൂർ സ്വദേശികളുടെ വിവരം പഞ്ചായത്തിന് ലഭിക്കും. വാർഡ്തല ആരോഗ്യ പ്രവർത്തക‍ൻെറ നേതൃത്വത്തിൽ പരിശോധിച്ച് തുടർപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. 295 പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 22 പേർ അഴിയൂരിൽ എത്തി. നാലുപേരെ കൊറോണ കെയർ സൻെററിൽ പ്രവേശിപ്പിച്ചു. കുടുംബശ്രീ വഴി ഭക്ഷണവും സന്നദ്ധ സേനയിൽനിന്ന് വളൻറിയർ സേവനവും കൊറോണ കെയർ സൻെററിൽ നൽകും. പഞ്ചായത്തിൽ ചേർന്ന മാനേജ്മൻെറ് കമ്മിറ്റി യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയൻ അധ്യക്ഷത വഹിച്ചു. ചോമ്പാല സി.ഐ ടി.പി. സുമേഷ്, മെംബർ അലി മനോളി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, മെഡിക്കൽ ഓഫിസർ കെ. അബ്ദുൽ നസീർ, വില്ലേജ് ഓഫിസർ ടി.പി. റെനീഷ് കുമാർ, എച്ച്.ഐ വി.കെ. ഉഷ, വി.ഇ.ഒ എം.വി. സിദ്ദീഖ്, കുടുംബശ്രീ ചെയർപേഴ്സൻ ബിന്ദു ജയ്സൺ, സന്നദ്ധസേന പ്രതിനിധി സുബി തുടങ്ങിയവർ പങ്കെടുത്തു. വിദേശത്തുനിന്ന് ഉൾപ്പെടെ അഴിയൂരിൽ എത്തുന്നവരുടെ നിരീക്ഷണം ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.