നാട്ടിലേക്ക് മടങ്ങണമെന്ന്​ ആവശ്യം അന്തർ സംസ്​ഥാന തൊഴിലാളികൾ കൂട്ടത്തോടെ നഗരസഭക്ക് മുന്നിൽ

തലശ്ശേരി: നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നഗരസഭ ഓഫിസിന് മുന്നിലെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ ബിനു മോഹ‍ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ അനുനയിപ്പിച്ച് താമസ സ്ഥലത്തേക്ക് തിരിച്ചയച്ചു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. തലശ്ശേരി കടൽപാലത്തിന് സമീപത്തെ ലോഡ്ജുകളിൽ താമസിക്കുന്നവരാണ് തൊഴിലാളികളിൽ ഏറെയും. ബിഹാർ, ഒഡിഷ, ബംഗാൾ, യു.പി എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവർ. തിരിച്ചുപോക്കിന് തടസ്സമാകുന്ന കാര്യങ്ങൾ പൊലീസ് ഇവരെ പറഞ്ഞു ബോധ്യപ്പെടുത്തി. തുടർന്ന് സംഘം താമസസ്ഥലത്തേക്കുതന്നെ തിരിച്ചുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.