എം.എൽ. എ പക്വത കാണിക്കണം: യു.ഡി.എഫ്

എം.എൽ.എ പക്വത കാണിക്കണം- യു.ഡി.എഫ് കൊടിയത്തൂർ: ജനാധിപത്യത്തിൻെറ കാവലാളായ പത്രപ്രവർത്തകരോടും പ്രശ്നങ്ങൾ ഉന്നയിക്കുന്ന പൊതുപ്രവർത്തകരോടും പക്വതയോടെ പെരുമാറാൻ ജോർജ് എം. തോമസ് എം.എൽ.എ തയാറാവണമെന്ന് യു.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൈതപ്പൊയിൽ അഗസ്ത്യൻ മുഴി റോഡിലെ കേബിൾ ചാൽ (ഡക്റ്റ്) ഒഴിവാക്കിയുള്ള നവീകരണത്തിലെ അപാകതയും വൻ അഴിമതി സാധ്യതയും ചൂണ്ടിക്കാട്ടിയതിലുള്ള അമർഷമാണ് എം.എൽ.എ യെ പ്രകോപിപ്പിക്കുന്നത്. എം.കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. കെ.ടി. മൻസൂർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.