റോഡ് നവീകരണം: അഴിമതി ആരോപണം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം - വെൽഫെയർ പാർട്ടി

റോഡ് നവീകരണം: സത്യാവസ്ഥ പുറത്തുകൊണ്ടുവരണം- വെൽഫെയർ പാർട്ടി മുക്കം: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് തിരുവമ്പാടി എം.എൽ.എക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉയർന്ന കോടികളുടെ അഴിമതി ആരോപണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്ന് വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സി.കമ്മിറ്റി ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണ വാർത്ത പ്രസിദ്ധീകരിച്ചതിൻെറ പേരിൽ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തി അപമാനിച്ചത് അംഗീകരിക്കാനാവില്ല. മാധ്യമ പ്രവർത്തകരുടെ വായ മൂടിക്കെട്ടുന്ന ഫാഷിസ്റ്റ് രീതി എം.എൽ.എ പദവിക്ക് നിരക്കാത്തതാണ്. വ്യക്തിയധിക്ഷേപം നടത്തിയ എം.എൽ.എ മാധ്യമ പ്രവർത്തകരോട് മാപ്പ് പറയണം. റോഡ് നവീകരണത്തിലെ കാലതാമസവും വിവാദവും അവസാനിപ്പിച്ച് എത്രയും വേഗം പണി പൂർത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിയാഖത്തലി മുമ്പാത്തി, ശംസുദ്ദീൻ ആനയാംകുന്ന്, ഒ.അബ്ദുൽ അസീസ്, സാലിം ജീറോഡ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.