ഭക്ഷ്യസുരക്ഷ ശിൽപശാല നടത്തി

സ്വയംപര്യാപ്തതക്ക് മുക്കം: മാറിയ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സുഭിക്ഷ കേരളം, ഹരിതധാര പദ്ധതികൾ യോജിപ്പിച്ച് തിരുവമ്പാടി മണ്ഡലത്തിൽ സമഗ്ര വികസന പരിപാടികളൊരുക്കുന്നു. ഭക്ഷ്യധാന്യങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴവർഗങ്ങൾ എന്നിവയുടെ ഉൽപാദനം പരമാവധി വർധിപ്പിച്ച് സ്വയംപര്യാപ്തത നേടാനും സമീകൃതാഹാരം വഴി പ്രതിരോധശേഷി വർധിപ്പിച്ച് രോഗങ്ങളെ തടയുന്നതിനുമാണ് ഭക്ഷ്യസുരക്ഷ പദ്ധതി വിഭാവനം ചെയ്യുന്നത്. തരിശുഭൂമി കണ്ടെത്തി നെല്ല്, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ വ്യാപകമായി കൃഷി ചെയ്യും. അതോടൊപ്പം പുരകൃഷിയുടെ വിപുലീകരണവും നടത്തും. ഇതുസംബന്ധിച്ച മാർഗരേഖ തയാറാക്കി. 12ന് പഞ്ചായത്ത്തല യോഗം, 13 മുതൽ 20 വരെ വാർഡ്തല അയൽക്കൂട്ടതല യോഗങ്ങൾ എന്നിവ നടക്കും. നിയോജകമണ്ഡലംതല ശിൽപശാല മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാർ, കൃഷി ഓഫിസർമാർ, കൃഷിവകുപ്പ് അസി. ഡയറക്ടർ, ഹരിതകേരളം മിഷൻ ജില്ല കോഓഡിനേറ്റർ പ്രകാശ് തുടങ്ങിയവർ ശിൽപശാലയിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.