ലോക്ഡൗൺ മറവിൽ തോട് കൈയേറിയതായി പരാതി

നരിക്കുനി: വെളഞ്ഞൻകണ്ടി താഴത്ത് സ്വകാര്യ വ്യക്തി പൊതു തോട് കൈയേറിയതായി പരാതി. മഴക്കാലത്ത് കുത്തിയൊലിച്ചുവരുന്ന വെള്ളം ഒഴുകിപ്പോവാൻ സഹായകമായ തോട് മണ്ണിട്ട് നികത്തുന്നതിലൂടെ കൃഷിനാശമുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരാതിയിൽ നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. വില്ലേജ് സർവേ സ്കെച്ച് പ്രകാരം വർഷങ്ങളായി നിലവിലുള്ള തോട് പുനഃസ്ഥാപിക്കണമെന്നും കൈയേറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. സമീപത്തെ കർഷകർ ചേർന്ന് നരിക്കുനി വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, താമരശ്ശേരി തഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.