കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് കെ. മുരളീധരന്‍ എം.പി. വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽെപട്ട കോവിഡ് ഇല്ലാത്ത ആളുകളെ ഉടൻ നാട്ടിലെത്തിക്കാന്‍ നടപടി വേണം. സാധ്യമല്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെങ്കില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം തയാറാണ്. മുഖ്യമന്ത്രി അനുമതി നല്‍കിയാല്‍ മതി. കോവിഡ് മരണങ്ങള്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രവാസികളെ പാര്‍പ്പിക്കാന്‍ പോലും സൗകര്യമില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ റിയാലിറ്റി ഷോ നടത്തുകയാണ്, ഇതാവട്ടെ പ്രതിപക്ഷത്തെ അധിക്ഷേപിക്കാനും -മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.