കുടിവെള്ള പൈപ്പ്പൊട്ടി വെള്ളം പരന്നൊഴുകി

കക്കോടി: മൂട്ടോളി - പയമ്പ്ര റോഡിൽ പടിഞ്ഞാറ്റുംമുറിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകി. സമീപത്തെ വയലിൽ വെള്ളം പൊങ്ങി നെൽവിത്ത് നശിക്കുന്നു. ഒന്നര ഏക്കറോളം വരുന്ന വയൽ പാട്ടത്തിനെടുത്താണ് കൊളായിൽ ലോഹിതാക്ഷൻ വിത്തിട്ടത്. ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ടെന്ന് നാട്ടുകാർ പറഞ്ഞു. സമീപത്തെ കിണറുകളിൽ വെള്ളം കൂടിയിട്ടുണ്ട്. പൈപ്പ് ഉടൻ നന്നാക്കിയില്ലെങ്കിൽ കൂടുതൽ സ്ഥലത്തെ കൃഷി നശിക്കുമെന്ന് കർഷകർ പറഞ്ഞു. കൃഷിഭവനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, കാലവർഷ ക്കെടുതിയാണെങ്കിൽ മാത്രമേ കൃഷിഭവനിൽനിന്ന് നഷ്ടപരിഹാരം ലഭിക്കുകയുള്ളൂവെന്നാണ് കർഷകന് ലഭിച്ച വിവരം. പഞ്ചായത്ത് അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്. ഫോട്ടോ SAT KAKKODI 50 മൂട്ടോളി– പയമ്പ്ര റോഡിൽ പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നു ഫോട്ടോ SAT KAKKODI 51 വെള്ളം പരന്നൊഴുകി സമീപത്തെ വയലിൽ കെട്ടിനിന്ന് നെൽവിത്ത് നശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.