ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് മീൻപിടിത്തം; ബോട്ടുകൾ പിടിയിൽ

ബേപ്പൂർ: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകൾ കടലിൽ വെച്ച് മറൈൻ എൻഫോഴ്സ്മൻെറ് വിഭാഗം പിടികൂടി. അനിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള 'അൽ മുബാറക്ക്', ലത്തീഫിൻെറ ഉടമസ്ഥതയിലുള്ള 'ഡോൺ', ലോഹിതാക്ഷൻെറ ഉടമസ്ഥതയിലുള്ള 'മഹാവിഷ്ണു' എന്നീ ബോട്ടുകളാണ് പിടികൂടിയത്. ബേപ്പൂർ ഹാർബറിൽനിന്ന് പുറപ്പെടുന്ന ബോട്ടുകൾക്ക് ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം രാവിലെ അഞ്ച് മണി മുതൽ വൈകീട്ട് 7 മണി വരെ ഒന്നിടവിട്ട ദിവസങ്ങളിൽ മീൻപിടിത്തം നടത്തുവാനാണ് ഫിഷറീസ് വകുപ്പ് അനുവാദം നൽകുന്നത്. എന്നാൽ, ഏകദിന മത്സ്യബന്ധന നിയമം ലംഘിച്ചതിനാണ് ബോട്ടുകൾ പിടികൂടിയത്. ബോട്ടുകൾക്കെതിരെ തുടർനടപടി സ്വീകരിക്കുന്നതിന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് അധികാരികൾക്ക് എൻഫോഴ്സ്മൻെറ് വിഭാഗം റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. എൻഫോഴ്സ്മൻെറ് സബ് ഇൻസ്പെക്ടർ എ.കെ. അനീശൻ,സി.പി. രാജീവൻ,എ.എസ്. ഐ. വിചിത്രൻ, സി. പി. ഒ. മാരായ രൂപേഷ്, സുരേഷ്, സീ റെസ്ക്യൂ ഗാർഡ്മാരായ വിഗ്നേഷ്, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പടം: clkc Boat1 2 ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് മറൈൻ എൻഫോഴ്സ്മൻെറ് വിഭാഗം പിടികൂടിയ ബോട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.