തുണിക്കടക്ക് തീപിടിച്ചു

തലക്കുളത്തൂർ: പുറക്കാട്ടിരിയിലെ . ശനിയാഴ്ച രാവിലെ ആറരയോടെയാണ് ഓടിട്ട ഇരുനില കെട്ടിടത്തിൻെറ താഴെ നിലയിൽ പ്രവർത്തിക്കുന്ന 'വേദശ്രീ' ഗാർമൻെറ്സിന് തീപിടിച്ചത്. പുറക്കാട്ടിരിയിലെ കരിങ്ങോളിപറമ്പ് ജയേഷിൻേറതാണ് സ്ഥാപനം. തുണിത്തരങ്ങൾ, വയറിങ്, റാക്കുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ നശിച്ചു. ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബീച്ച് ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാറിൻെറ നേതൃത്വത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. മാസ്ക് കൈമാറി എലത്തൂർ: എരഞ്ഞിക്കൽ മണ്ഡലം മൂന്നാം വാർഡ് മഹിള കോൺഗ്രസിൻെറ നേതൃത്വത്തിൽ ആശാ വർക്കർമാർക്കും അംഗൻവാടി ടീച്ചർമാർക്കും മാസ്ക് നൽകി. മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡൻറ് രജുല തെറ്റത്ത് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ശ്രീജിമ, ഗീത മോഹനൻ, സജിത ആനന്ദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.