ഫറോക്കിലെ വ്യാപാരികൾക്ക് വായ്​പ പദ്ധതി

ഫറോക്ക്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഒന്നര മാസത്തോളമായി അടഞ്ഞുകിടന്ന ഫറോക്കിലെ വ്യാപാരികൾക്ക് ഉത്തേജന പാക്കേജ്. ഫറോക്ക് സർവിസ് സഹകരണ ബാങ്കുമായി വ്യാപാരി വ്യവസായി സമിതി ഫറോക്ക് മേഖലയാണ് ഇതു സംബന്ധിച്ച് ധാരണയെത്തിയത്. വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി ടി. മരക്കാർ, മേഖല വൈസ് പ്രസിഡൻറ് കെ.വി.എം. ഫിറോസ്, ജോ. സെക്രട്ടറി സുരേഷ് എന്നിവർ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് പരസ്പര ജാമ്യ വ്യവസ്ഥയിൽ കച്ചവടക്കാർക്ക് 50,000 രൂപ മുതൽ ഒരു ലക്ഷം വരെ കടമായി ലഭ്യമാക്കാൻ ഏർപ്പാടുണ്ടാക്കി. അപേക്ഷിച്ച് രണ്ടു ദിവസത്തിനകംതന്നെ വായ്പ അനുവദിക്കും. ആവശ്യമുള്ള അംഗങ്ങൾ അപേക്ഷയോടൊപ്പം ലൈസൻസ് കോപ്പി, രണ്ട് ഫോട്ടോ, വ്യാപാരി വ്യവസായി സമിതിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബാങ്കുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.