കോഴിക്കോട്: നഗരത്തിലെ വീടുകളിൽ കഴിയുന്നവർക്ക് വിലക്കുറവിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളുമായി സേവ് ഗ്രീൻ സഹകരണ വണ്ടി വീട്ടുമുറ്റത്തേക്ക്. കോഴിക്കോട് നഗരസഭയുടെയും കൺസ്യുമർ ഫെഡിൻെറയും സഹകരണത്തോടെ സേവ് ഗ്രീൻ അഗ്രികൾച്ചറിസ്റ്റ് വെൽെഫയർ കോഓപറേറ്റിവ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡിനെതിരെ അതിജാഗ്രത തുടരുന്ന സാഹചര്യത്തിൽ ആളുകൾ നിത്യോപയോഗ സാധനങ്ങൾക്കായി പുറത്തിറങ്ങുന്നത് തടയുക, മിതമായ നിരക്കിൽ സാധനം ആവശ്യക്കാരിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പ്രവർത്തനം. ആരോഗ്യ വകുപ്പിൻെറ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സഹകരണ വാഹനത്തിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും വീട്ടുപടിക്കൽ എത്തിക്കും. പൊതു വിപണിയിലേതിനേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപന. വണ്ടിയുടെയും ജീവനക്കാരുടെയും ചെലവ് സേവ് ഗ്രീൻ വഹിക്കും. വാർഡ് കൗൺസിലർമാർക്കും െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾക്കും സഹകരണ വണ്ടിയുടെ സഹായം തേടാം. നിശ്ചിത സ്ഥലങ്ങളിൽ സാധനം എത്തിക്കും. വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഗുണമേന്മയുള്ള വിത്തിനങ്ങളും തുണിയിൽ തീർത്ത ഗ്രോ ബാഗുകളും സഹകരണ വാഹനം വഴി ലഭിക്കും. സാധനങ്ങൾ വേണ്ടവർ തുണി സഞ്ചി കരുതണം. ഫോൺ: 8281380070, 9961858168. സഹകരണ വണ്ടിയുടെ ഫ്ലാഗ് ഓഫ് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂബ്, സേവ് ഗ്രീൻ പ്രസിഡൻറ് എം.പി രജുൽ കുമാർ, വൈസ് പ്രസിഡൻറ് മുകുന്ദൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.