കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കള ആരംഭിച്ചു

എളേറ്റിൽ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കാരണം ഭക്ഷണം ലഭിക്കാതെ പ്രയാസം അനുഭവി ക്കുന്ന മുഴുവൻ പേർക്കും പൊതിച്ചോറായി ഗ്രാമപഞ്ചായത്ത്. പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സമൂഹ അടുക്കള ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സമൂഹ അടുക്കളയിൽനിന്ന് വളൻറിയർമാർ മുഖേനയാണ് ഓരോ വാർഡിലേയും ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. നിയന്ത്രണംമൂലം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നവരെയും നിത്യജോലിക്ക് പോകാൻ കഴിയാതെ വിഷമിക്കുന്നവരെയും പ്രത്യേകം കണ്ടെത്തി പട്ടിക സമർപ്പിക്കാൻ വാർഡ്തല ആർ.ആർ.ടി കമ്മിറ്റികളോട് ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് അരിയും പലവ്യഞ്ജനങ്ങളും ഉൾക്കൊള്ളിച്ച് കിറ്റ് വിതരണം ചെയ്യാൻ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.