അതിഥി തൊഴിലാളികൾ പ്രയാസത്തിൽ

കൊടിയത്തൂർ: ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചായത്തിലെ രണ്ടായിരത്തോളം അതിഥി തൊഴിലാളികൾ ജോലിചെയ്യാനാവാതെ ദുരിതക ്കയത്തിലായി. ഗവൺമൻെറും പഞ്ചായത്തും അതിഥി തൊഴിലാളികൾക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്തുമെന്ന് അറിയിച്ചിട്ടും, തങ്ങൾക്ക് ലഭിക്കുന്നിെല്ലന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. രാജസ്ഥാൻ, യു.പി, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലുള്ള 1500ലധികം അതിഥി തൊഴിലാളികൾ താമസിക്കുന്നുണ്ടിവിടെ. ഒാരോ ആഴ്ചയും പണം ബന്ധുക്കൾക്ക് അയക്കുന്നതുകൊണ്ട് പണം തങ്ങളുടെ ൈകയിലില്ലെന്നും, എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്തിയാൽ മതിയെന്നും തൊഴിലാളികൾ പറഞ്ഞു. എന്നാൽ, പഞ്ചായത്ത് നിർദേശ പ്രകാരം മിക്ക കെട്ടിട ഉടമകളും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ തയാറായിട്ടുണ്ട്. വാടക ഒഴിവാക്കിക്കൊടുക്കാൻ തയാറാണെന്നും ദീർഘകാലം ഭക്ഷണം നൽകാനാവില്ലെന്നുമാണ് ഉടമകൾ പറയുന്നത്. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവർക്ക് കമ്യുണിറ്റി കിച്ചൺ വഴി ഭക്ഷണം ലഭ്യമാക്കുമെന്നും ഭക്ഷണം ഉറപ്പുവരുത്താൻ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.