വായ്​പകൾക്ക്​ മൊറട്ടോറിയം പ്രഖ്യാപിക്കണം

താമരശ്ശേരി: ലോക്ഡൗണ്‍ ആചരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും എല്ലാതരം വായ്പകളുടെയും തിരിച്ചടവിന് ഒരു വര്‍ഷക്കാലത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്ന് താമരശ്ശേരി ടൗണ്‍ ചേംബര്‍ ആവശ്യപ്പെട്ടു. കാര്‍ഷിക- വ്യാപാര മേഖല സ്തംഭിച്ചിരിക്കുന്ന വേളയില്‍ വായ്പ തിരിച്ചടവിൻെറ പേരില്‍ ബാങ്ക് അധികൃതരും മറ്റു ധനകാര്യ സ്ഥാപനങ്ങളും മാനസിക പീഡനങ്ങള്‍ക്ക് വിധേയമാക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം നടപടി അവസാനിപ്പിക്കുന്നതിനും തിരിച്ചടവ് മുടങ്ങിക്കിടക്കുന്നവര്‍ക്ക് കൂടി മൊറട്ടോറിയത്തിൻെറ ആനുകൂല്യം ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. ഹാഫിസ് റഹ്മാന്‍ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.