കൊടുവള്ളി: കോവിഡ് കാരണം ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മൊബൈൽ ഫോൺ റീചാർജ്ചെയ്യാൻ കഴിയാതെ ആരോഗ്യ പ്രവർത്തകർ വലയുന ്നു. ആശ വർക്കർമാർ, അംഗൻവാടി വർക്കർമാർ,കുടുംബശ്രീ പ്രവർത്തകർ നഴ്സുമാർ തുടങ്ങിയവരാണ് ദുരിതത്തിലായിരിക്കുന്നത്. ദിവസേന നിരീക്ഷണത്തിലുള്ളവരുടെ വിശദവിവരങ്ങൾ കൈമാറാനും അവരെ നിരന്തരം ബന്ധപ്പെടാനും ഇപ്പോൾ ആശ്രയിക്കുന്നത് മൊബൈൽ ഫേൺ മാത്രമാണ്. നാട്ടിൻ പുറങ്ങളിലെ കടകൾ മുഴുവൻ അടഞ്ഞുകിടക്കുന്നതിനാൽ മൊബൈൽ ചാർജ് ചെയ്യാൻ കഴിയുന്നില്ല. ഇതുകാരണം നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ അറിയാൻ നേരിട്ട് സന്ദർശിക്കേണ്ട അവസ്ഥയാണ്. ആരോഗ്യ പ്രവർത്തകരുടെ ദുരവസ്ഥക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.