തിരുവമ്പാടി: ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിൽ എക്സൈസ് റെയ്ഡിൽ 300 ലിറ്റർ വാഷ് പിടികൂടി. പ്രതികളെ പിടികൂടാനായിട്ടി ല്ല. മുത്തപ്പൻ പുഴ പുഴയോരത്ത് വ്യാജ മദ്യ നിർമാണത്തിനായി ഒരുക്കിവെച്ചിരുന്നതാണ് വാഷ്. വാറ്റ് ഉപകരണങ്ങൾ നശിപ്പിച്ചു. താമരശ്ശേരി എക്സൈസ് സർക്കിളിൻെറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. എക്സൈസ് പ്രിവൻറീവ് ഓഫിസർമാരായ കെ.കെ. റഫീഖ്, ടി.കെ.സഹദേവൻ, സിവിൽ ഓഫിസർമാരായ ഷാജു, ഷിജു ,സദാനന്ദൻ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം മുത്തപ്പൻ പുഴ പുഴയോരത്ത് നിന്ന് 30 ലിറ്റർ വാഷ് തിരുവമ്പാടി പൊലീസ് പിടികൂടിയിരുന്നു. ബെവ്കോ മദ്യഷാപ്പുകൾ അടച്ച സാഹചര്യത്തിൽ മലയോര മേഖലയിൽ വ്യാജമദ്യ നിർമാണം സജീവമായിട്ടുണ്ട്. SUN Thiru 2. Ex : മുത്തപ്പൻ പുഴയിൽ പിടികൂടിയ വാഷ് എക്സൈ സ് ഉദ്യോഗസ്ഥർ നശിപ്പിക്കുന്നു. കൂടരഞ്ഞിയിൽ ആവശ്യ സാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാൻ യൂത്ത് ഫോഴ്സ് മഹിള കോൺഗ്രസ് പൊലീസ് സ്റ്റേഷനിൽ മാസ്ക്നൽകി തിരുവമ്പാടി: കോവിഡ് 19 പ്രതിരോധ ദുരിത നിവാരണ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകർ സജീവമായി. ആവശ്യ സാധനങ്ങളും മരുന്നും വീടുകളിൽ എത്തിക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വളൻററി യൂത്ത് ആക്ഷൻ ഫോഴ്സ് രംഗത്ത്. യുവജനക്ഷേമ ബോർഡിൻെറ സഹകരണത്തോടെയാണ് സന്നദ്ധ പ്രവർത്തനം. 14 സന്നദ്ധ പ്രവർത്തകരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വീടുകളിൽ പ്രയാസമനുഭവിക്കുന്നവർക്ക് സന്നദ്ധ പ്രവർത്തകരെ ബന്ധപ്പെടാമെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് യൂത്ത് കോഓഡിനേറ്റർ നജീബ് കൽപൂർ പറഞ്ഞു. ഫോൺ: 9745 147175 , 8589897878. തിരുവമ്പാടിയിൽ മഹിള കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ, ഗവ. കുടുംബാരോഗ്യ കേന്ദ്രം എന്നിവടങ്ങളിൽ മാസ്ക്കുകൾ വിതരണം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മറിയാമ്മ ബാബു, മറിയം ഉള്ളാട്ടിൽ എന്നിവർ നേത്യത്വം നൽകി. SUN Thiru 1 ma : തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മറിയാമ്മ ബാബു മാസ്ക് കൈമാറുന്നു കോവിഡ് 19: ഫുഡ് ഹെൽപ് ലൈൻ തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണ വിതരണം റാപ്പിഡ് റസ്പോൺസ് ടീം ആരംഭിച്ചു. ഉച്ചഭക്ഷണമാണ് നൽകുന്നത്. പഞ്ചായത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഏകോപനം പഞ്ചായത്ത് സെക്രട്ടറിയാണ് നിർവഹിക്കുന്നത്. തിരുവമ്പാടി ഫുഡ് കമ്മിറ്റി ഹെൽപ് ലൈൻ നമ്പർ: 9526404128, 9946932926, 9446669337.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.