ലോക്​ഡൗൺ കാലത്ത് കർഷകർക്ക് ആശ്വാസവുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്

താമരശ്ശേരി: ലോക്ഡൗൺ സാഹചര്യത്തിൽ കർഷകർക്ക് ആശ്വാസവുമായി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്‌. ആദ്യഘട്ടത്തിൽ കേരകർഷ കർക്കായി കൃഷിവകുപ്പുമായി ചേർന്ന് നാളികേര സംഭരണം നടത്തുന്നു. കേര കർഷകർക്ക് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ സാധിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുമ്പ് രൂപവത്കരിച്ച ക്ലസ്റ്ററുകളുടെ സഹായത്തോടെ പ്രാദേശിക സംഭരണം ആണ് ലക്ഷ്യമിടുന്നത്. അടുത്ത ഘട്ടത്തിൽ മറ്റ് കാർഷികോൽപന്നങ്ങളും സംഭരിച്ച് വിതരണം ചെയ്യും. ഇത് കർഷകർക്ക് കൈത്താങ്ങാകുന്നതോടൊപ്പം ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കാൻ കഴിയാതെ നശിച്ചുപോകുന്നത് ഒരു പരിധി വരെ തടയാനും സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.