ഒളവണ്ണ: ഗ്രാമപഞ്ചായത്ത് ആരംഭിച്ച സാമൂഹിക അടുക്കള രാക്ഷ്ട്രീയ പ്രേരിതമായാണ് പ്രവർത്തിക്കുന്നതെന്ന് ഒളവണ്ണ മ ണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ്.എൻ. ആനന്ദൻ കുറ്റപ്പെടുത്തി. വാർഡ് തലത്തിൽ സന്നദ്ധ സേന രൂപവത്കരിക്കുന്നതിലും ഇതേ സമീപനമാണ് ഗ്രാമപഞ്ചായത്ത് സ്വീകരിച്ചത്. അടിയന്തര നടപടി ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് പരാതി നൽകി. രോഗാണു നശീകരണം നടത്തി പന്തീരാങ്കാവ്: കോവിഡ് സാമൂഹികവ്യാപന സാധ്യതയുടെ പശ്ചാത്തലത്തിൽ പൊതുജന സമ്പർക്കം വരുന്ന കേന്ദ്രങ്ങൾ അണുനാശിനി തളിച്ച് പ്രതിരോധം തീർത്ത് ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി. അവശ്യ സർവിസായി പ്രവർത്തിക്കുന്ന ഒളവണ്ണയിലെ മെഡിക്കൽ ഷോപ്പുകൾ പലവ്യഞ്ജന-പച്ചക്കറി കടകൾ, ഓഫിസുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ വളൻറിയർമാർ അണുനാശിനി തളിച്ചു. സേവാദൾ ദുരന്തനിവരാണ സേന കോ-ഓഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ്, എസ്.എൻ. ആനന്ദൻ, ജംഷീർ ചുങ്കം, വിനോദ് മേക്കോത്ത്, യു.എം. പ്രശോഭ്, റഫ്സൽ കൈമ്പാലം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.