കോഴിക്കോട്: അതിഥി തൊഴിലാളികൾക്കായി ബോധവത്കരണം നടത്താനും ഭക്ഷണം ഉറപ്പിക്കാനും ടൗൺ ജനമൈത്രിയുടെ ആഭിമുഖ്യത് തിൽ അതിഥി തൊഴിലാളികൾ താമസിക്കുന്നയിടങ്ങൾ സന്ദർശിച്ചു വിവരശേഖരണം നടത്തി. തൊഴിൽ ദാതാക്കൾ, കരാറുകാർ, കെട്ടിട ഉടമകൾ എന്നിവരുമായി സംസാരിച്ച് പരമാവധി തൊഴിലാളികളുടെ പ്രശ്നങ്ങൾ അവരുടെ സഹായത്തോടെ പരിഹരിക്കാനാണ് ശ്രമം. ഹൽവ ബസാർ, വലിയങ്ങാടി ഭാഗങ്ങളിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന 12 കെട്ടിടങ്ങൾ സന്ദർശിച്ചതിൽ ഇവിടങ്ങളിൽ 300 ഓളം തൊഴിലാളികൾ ഉണ്ടെന്ന് കണ്ടെത്തി. ഇവർക്ക് വേണ്ട ഭക്ഷണവും അടിസ്ഥാന സൗകര്യവും ഉറപ്പു വരുത്താനാണ് ശ്രമിക്കുന്നത്. ബീറ്റ് ഓഫിസർ സുനിത, വിജീഷ്, അൻസിൽ, വാർഡ് 61 ഹെൽത്ത് സർക്കിൾ നഴ്സ് ഷീല, ആശ വർക്കർ വിജി, അഫ്ത്തർ, എ.വി. സക്കീർ ഹുസൈൻ, സലിം എന്നിവർ നേതൃത്യം നൽകി. സമൂഹ അടുക്കള: ചേളന്നൂരിൽ ഭക്ഷണ വിതരണത്തെചൊല്ലി വാക്പോര് ചേളന്നൂർ: ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കള ഭക്ഷണം പലർക്കും കിട്ടിയില്ലെന്ന് ആക്ഷേപം. ചേളന്നൂർ എട്ടേ നാലിൽ ഹോട്ടലിൽ തയാറാക്കുന്ന ഭക്ഷണം അതിഥി തൊഴിലാളികൾക്കും നിരീക്ഷണത്തിലുള്ളവർക്കും മറ്റു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമുള്ളതാണ്. ഞായറാഴ്ച വിതരണം ചെയ്ത ഉച്ചഭക്ഷണം പളളിപ്പൊയിൽ, കുമാരസ്വാമി ഭാഗത്ത് കിട്ടിയില്ലെന്നാണ് ആക്ഷേപമുയർന്നത്. ചിലർക്കാകെട്ട ഉച്ചഭക്ഷണം മൂന്നു മണിക്കും നാലു മണിക്കുമാണ് ലഭിച്ചതും. ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷണുപോലും മര്യാദക്ക് നൽകാതെ രാഷ്ട്രീയം കളിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്. ഭക്ഷണവിതരണത്തിൽനിന്ന് പാർട്ടിക്കാരല്ലാത്തവരെ മാറ്റിയതിനെതിരെ സമൂഹ ഭക്ഷണശാലക്കു മുന്നിൽ വാഗ്വദത്തിനു ഇടയാക്കി. കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ വിഷയം സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. രാഷ്ട്രീയം കളിച്ച് പാവങ്ങളുടെ അന്നംമുട്ടിക്കുന്ന നടപടിയിൽ നിന്ന് പഞ്ചായത്ത് ഭരണസമിതി പിന്മാറണമെന്ന് പഞ്ചായത്ത് അംഗവും മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഗൗരി പുതിയോത്ത് പറഞ്ഞു. യോഗം നടക്കാതെ ബജറ്റ് അവതരിപ്പിച്ചതായി രേഖയുണ്ടാക്കിയതായി പരാതി കക്കോടി: യോഗം നടക്കാതെ കക്കോടി ഗ്രാമപഞ്ചായത്ത് ബജറ്റ് പാസാക്കിയതായി രേഖയുണ്ടാക്കിയതായി പരാതി. കോവിഡ് പ്രതിരോധപ്രവർത്തനത്തെ തുടർന്നുള്ള നിർദേശം നിലവിൽവന്നതിനാൽ പഞ്ചായത്തിൽ ഭരണസമിതി യോഗം ചേരാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ, ബജറ്റ് അവതരിപ്പിക്കാൻ 24ന് യോഗം നടന്നതായി കാണിച്ച് പ്രതിപക്ഷ അംഗങ്ങളിൽനിന്നുപോലും ഒപ്പുവാങ്ങിച്ചുവത്രെ. ഉദ്യോഗസ്ഥർ വ്യാജ രേഖയുണ്ടാക്കിയെന്നു കാണിച്ച് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അറോട്ടിൽ കിഷോർ ജില്ല കലക്ടർക്ക് പരാതി നൽകി. 24ന് യോഗം ചേരാൻ അധികൃതരുടെ അനുമതി വാങ്ങയില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ, യോഗം ചേർന്നാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി അറിയിച്ചിട്ടുണ്ട്. കാർഷിക മേഖലയ്ക്കും ശുചിത്വത്തിനുമാണ് മുൻഗണന നൽകിയതെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.