വ്യാജമദ്യ നിർമാണത്തിനെതിരെ റസിഡൻറ്സ് അസോസിയേഷനുകളും ജനങ്ങളും രഹസ്യവിവരം നൽകും

ചേളന്നൂർ: കോവിഡ് പ്രതിരോധപ്രവർത്തനത്തിൻെറ ഭാഗമായി ബിവറേജസ് ഒൗട്ട്ലെറ്റുകൾ അടച്ചതോടെ വ്യാജമദ്യ നിർമാണത് തിനെതിരെ റസിഡൻറ്സ് അസോസിയേഷനുകളും ജനങ്ങളും ജാഗരൂകരാകുന്നു. വ്യാജമദ്യ നിർമാണത്തിന് ഒരുക്കം നടത്തിയ ഒളോപ്പാറയിലെ ചിലരെ കഴിഞ്ഞദിവസം പ്രദേശവാസികൾ തന്നെ താക്കീത് ചെയ്തിരുന്നു. രഹസ്യവിവരത്തെ തുടർന്ന് കക്കോടി പൂവത്തൂരിൽനിന്ന് കഴിഞ്ഞ ദിവസം വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തിരുന്നു. ബിവറേജുകളും ബാറുകളും താൽക്കാലികമായി അടച്ച സാഹചര്യത്തിൽ ഇൗ ഭാഗത്തെ വ്യാജ മദ്യ നിർമാണത്തിനെതിരെ പൊലീസ് പരിശോധനയും കർശനമാക്കി. കാക്കൂർ മാണിക്യം കണ്ടി സത്യൻെറ (62) വീട്ടിൽ നിന്നും 200 ലിറ്റർ വാഷും, ആറ് ലിറ്റർ നാടൻ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടിയിരുന്നു. കാക്കൂർ എസ്.ഐ ആഗേഷിൻെറ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ല പരിധിയില്‍ പരിശോധന ശക്തമാക്കുമെന്നും ജില്ല പൊലീസ് മേധാവി (റൂറല്‍) ഡോ. എ. ശ്രീനിവാസ് അറിയിച്ചതിൻെറ അടിസ്ഥാനത്തിൽ പൊലീസിന് രഹസ്യവിവരങ്ങൾ കൈമാറാൻ റസിഡൻറ്സ് അസോസിയേഷനുകൾ തീരുമാനിച്ചു..
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.