ഐസോലേഷന്‍ വാര്‍ഡുകളൊരുക്കാന്‍ സന്നദ്ധ സംഘടനകളും

കോഴിക്കോട്: കോവിഡ് 19 രോഗികളെയും നിരീക്ഷണത്തലുള്ളവരെയും ചികിത്സിക്കുന്നതിന് മെഡിക്കല്‍ കോളജ് കോവിഡ് സ്‌പെഷല്‍ ആശുപത്രിയാക്കി മാറ്റിയപ്പോള്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ സഹായവുമായി സന്നദ്ധ സംഘടനകള്‍. എം.സി.എച്ച് ബ്ലോക്ക് പൂര്‍ണമായും കോവിഡ് ഐസോലേഷന് നീക്കിവെച്ചപ്പോള്‍ വാര്‍ഡുകള്‍ ഒരുക്കാന്‍ മുന്നിട്ടിറങ്ങിയത് കനിവ് പാലിയേറ്റിവ് ട്രസ്റ്റ് അടക്കമുള്ള സംഘടനകളുടെ പ്രവര്‍ത്തകരാണ്. വാര്‍ഡുകള്‍ ശുചീകരിക്കുകയും വൻെറിലേറ്ററുകള്‍ ഒരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം അധികൃതരുടെ നിര്‍ദേശ പ്രകാരം സന്നദ്ധ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി. ഹെഡ് നഴ്‌സ് ഷൈമയുടെ നിര്‍ദേശപ്രകാരം നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കനിവ് സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂർ വളൻറിയര്‍മാരായ ഫൈസല്‍, യൂനുസ്, മമ്മദ് കോയ എന്നിവര്‍ നേതൃത്വം നല്‍കി. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.