കക്കോടി. പഞ്ചായത്തിൽ ഭരണസമിതി യോഗം ചേരാതെ 24ന് യോഗം നടന്നതായി കാണിച്ച് ബജറ്റ് അവതരിപ്പിച്ചതായി രേഖയുണ്ടാക്കി യതായി പരാതി. യോഗം ചേരണമെങ്കിൽ നേരത്തെ കലക്ടറുടെ അനുമതി വാങ്ങണമെന്നും അതുപോലുമില്ലാതെയാണ് രേഖ ഉണ്ടാക്കിയതെന്നും കാണിച്ച് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അറോട്ടിൽ കിഷോറാണ് കലക്ടർക്ക് പരാതി നൽകിയത്. എന്നാൽ യോഗം ചേർന്നാണ് ബജറ്റ് അവതരിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി പറഞ്ഞു. കാർഷിക മേഖലക്കും ശുചിത്വത്തിനുമാണ് മുൻഗണന നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.