ലോക്​ഡൗൺ ജീവനക്കാരുടെ പ്രവൃത്തി ക്രമീകരിക്കണം -എൻ.ജി.ഒ.എ

കോഴിക്കോട്: ലോക്ഡൗൺ കാരണം വിവിധ ജില്ലകളിൽ അകപ്പെട്ടു പോയ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ജോലി ക്രമീകരണം ചെയ്യണമെന്ന് എൻ.ജി.ഒ അസോസിയേഷൻ കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ വനിതകളും ഭിന്നശേഷിക്കാരുമായ ജീവനക്കാർ ലോക്ഡൗൺ സാഹചര്യത്തിൽ ഏറെ പ്രയാസമനുഭവപ്പെടുന്നുണ്ട്. ട്രഷറി ജീവനക്കാർക്ക് നൽകിയ പരിരക്ഷ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും നൽകുന്നത് ഉചിതമാവുമെന്ന് ജില്ലാ പ്രസിഡൻറ് കെ.പ്രദീപനും ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.