ബാലുശ്ശേരിയിൽ കോഴിമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമായി

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കോഴിമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി കോഴിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന ഫ്രഷ് കട്ട് എന്ന ഏജൻസിക്ക് മാലിന്യം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഇതോടെ മാർക്കറ്റിലുള്ള കോഴിക്കടകളിലെ മാലിന്യ നിർമാർജനത്തിന് ശാസ്ത്രീയമായ രീതി അവലംബിക്കുന്നതു വഴി ശാശ്വത പരിഹാരമാവുകയാണ്. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഈ സമ്പ്രദായം നടപ്പിൽ വരുത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെ.കെ. പരീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.പി. ബാബു, വാർഡ് അംഗം റീജ കണ്ടോത്ത് കുഴി, ഫ്രഷ് കട്ട് ജനറൽ മാനേജർ യുജിൻ, മുസ്തഫ കിണാശ്ശേരി, സുരേഷ് ബാബു, പി.കെ. ഷാജി, അബ്ദുറഹിമാൻ കൊല്ലങ്കണ്ടി, ജെ.എച്ച്.ഐ ഷാജീവ് കുമാർ, സന്തോഷ് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് െസക്രട്ടറി കെ.ടി. മനോജ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.