അധ്യാപകന്‍ എഴുതിയ കവിത അവതരിപ്പിച്ച് ശിഷ്യന് എ ഗ്രേഡ്

എകരൂല്‍: സ്കൂളിലെ അറബിക് അധ്യാപകന്‍ എഴുതിനല്‍കിയ കവിത അവതരിപ്പിച്ച ശിഷ്യന് എ ഗ്രേഡ്. കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥി പി.പി. മുഹമ്മദ്‌ നാജിലിന് അറബിക് കവിത പാരായണത്തിൽ എ ഗ്രേഡ് ലഭിച്ചത്. ഈ സ്കൂളിലെ അറബിക് അധ്യാപകനായ അബ്ബാസ് പുനൂരിൻെറ വരികളാണ് ഈ ഒമ്പതാം ക്ലാസുകാരൻ മത്സരത്തിനായി അവതരിപ്പിച്ചത്. പൂനൂർ മഠത്തുംപൊയിൽ പുതിയമ്പ്ര മുനീറിൻെറയും ഹസീനയുടെയും മകനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.