ശിവപുരം സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫിന് വിജയം

എകരൂല്‍: ശിവപുരം സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം. ആകെയുള്ള 11 സീറ്റിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അഷ്‌റഫ്‌ എരഞ്ഞോട്ടില്‍, എന്‍.കെ. പ്രദീപ്‌കുമാര്‍, കെ.കെ. മുഹമ്മദ്‌ റഫീഖ്, ബി. രജീഷ്, കെ.കെ.ഡി. രാജന്‍, സദാനന്ദന്‍ പാലുള്ളതില്‍ എന്നിവര്‍ വന്‍ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. റഫീഖ് പുതിയപുരയില്‍, കെ.ടി. ദിലീപ് കുമാര്‍, ശോഭന മഠത്തില്‍, ഗീത ചപ്പങ്ങളുകണ്ടി, ഷറീന എരഞ്ഞോട്ടില്‍ എന്നിവർ എതിരില്ലാതെയും തെരഞ്ഞെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ 1000ലധികം വോട്ടുകള്‍ നേടിയാണ്‌ വിജയിച്ചത്. മത്സരിച്ച നാല് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് 200 ല്‍ താഴെ വോട്ടുകള്‍ വീതമാണ് ലഭിച്ചത്. വര്‍ഷങ്ങളായി ബാങ്ക് ഭരിക്കുന്നത് എല്‍.ഡി.എഫ് ആണ്. കെ.കെ.ഡി. രാജനെ പ്രസിഡൻറായും റഫീഖ് പുതിയപുരയില്‍ വൈസ് പ്രസിഡൻറായും ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തെരഞ്ഞെടുത്തു. എല്‍.ഡി.എഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടന്ന പ്രകടനത്തിന് പി.കെ. ബാബു, സി. വേണുദാസ്‌, ടി.കെ. രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.