ജൈവകൃഷി വിത്തിറക്കല്‍ ഉദ്ഘാടനം

എകരൂല്‍: ഉണ്ണികുളം അഗ്രികൾചറല്‍ വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിത്ത്‌ മുതല്‍ വിപണി വരെ പദ്ധതിയുടെ ഭാഗമായി നടത്തിയ ജൈവകൃഷി വിത്തിറക്കല്‍ താമരശ്ശേരി സഹകരണ സംഘം അസി. രജിസ്ട്രാര്‍ ജനറല്‍ ബി. സുധ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ മൂച്ചിലോട്ട് അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ ഉണ്ണികുളം കൃഷി ഓഫിസർ ശ്രീവിദ്യ ആദരിച്ചു. താമരശ്ശേരി സഹകരണ സംഘം യൂനിറ്റ് ഇന്‍സ്പെക്ടര്‍ ഷിബു ലോഗോ പ്രകാശനവും കെ. യമുന പദ്ധതി അവലോകനവും നടത്തി. മികച്ച ക്ഷീരകർഷകര്‍ക്ക് വെറ്ററിനറി ഡോക്ടർ അബ്ദുൽ നാസർ ഉപഹാരം നല്‍കി. ഡിസാസ്റ്റർ മാനേജ്മൻെറ് ട്രെയിനർ ശംസു എകരൂലിനെ പി.പി. വേണുഗോപാലൻ ആദരിച്ചു. പി.പി. അബ്ബാസ്‌, ഇ.പി. അബ്ദുറഹിമാൻ, വി. കബീർ, ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. വി.വി. ശേഖരന്‍ നായര്‍ സ്വാഗതവും ശശി കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.