വളൻറിയർ പരിശീലനം

പേരാമ്പ്ര: വാല്യക്കോട് സഹയാത്ര പാലിയേറ്റിവ് കെയറിൻെറ ആഭിമുഖ്യത്തിൽ ഹോംകെയർ വളൻറിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. തണൽ വടകര ചെയർമാൻ ഡോ. വി. ഇദ്രീസ് ഉദ്ഘാടനം ചെയ്തു. സഹയാത്ര ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. ഡോ. സി.കെ. വിനോദ്, ടി.കെ. യൂനസ്, ഇ.പി. കുഞ്ഞബ്ദുല്ല, പി.കെ. കുഞ്ഞിമൊയ്‌തീൻ എന്നിവർ ക്ലാസെടുത്തു. 70 വളൻറിയർമാർ പരിശീലനത്തിൽ പങ്കെടുത്തു. എം.ടി. ബാലൻ, കുഞ്ഞമ്മദ്, വി.വി. ദിനേശൻ, വി.ബി. ഷിബിത്ത് എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് പാലേരി: കൂനിയോട് ജി.എൽ.പി സ്‌കൂളില്‍ ഫുള്‍ടൈം അറബി അധ്യാപക ഒഴിവുണ്ട്. അഭിമുഖം മൂന്നിന് രാവിലെ 11ന്. സാഹിത്യ ശിൽപശാല മേപ്പയൂർ: ഇ. രാമൻ മാസ്റ്റർ വായനശാല ഗ്രന്ഥശാല സ്കൂൾ വിദ്യാർഥികൾക്ക് സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ. രതീഷ്, സത്യൻ മേപ്പയൂർ എന്നിവർ ക്ലാസ് എടുത്തു. ആർ.വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം.കെ. രതീഷ്, ആർ.വി. അബ്ദുല്ല, രാഘവൻ പറമ്പത്ത്, ദീപ കേളോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.