കോഴിക്കോട്: ഫോറൻസിക് സംഘത്തിൻെറ പരിശോധനക്കുപിന്നാലെ ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരിദാസിൻെറ നേതൃത്വത്തിൽ അന്വേഷണസംഘം ഇവരെ വീട്ടിലെത്തിച്ചത്. വീട്ടിൽ സൂക്ഷിച്ചതായി പറയുന്ന സയനൈഡ് കണ്ടെത്തുക, അന്നമ്മ, ടോം തോമസ്, റോയി എന്നിവരുടെ െകാലപാതകവുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിലെ സംശയദുരീകരണം എന്നിവ ലക്ഷ്യമിട്ടാണ് േജാളിയെ വീണ്ടും തെളിവെടുപ്പിനെത്തിച്ചത്. കഴിഞ്ഞ ദിവസം പകൽ േജാളി ഉൾപ്പെടെ അറസ്റ്റിലായ മൂവരെയും പൊന്നാമറ്റം വീട്ടിലെത്തിച്ച് െതളിവുകൾ ശേഖരിച്ചിരുന്നു. അന്ന് വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഇതും സുരക്ഷയും മുൻനിർത്തിയാണ് തെളിവെടുപ്പ് രാത്രിയാക്കാൻ തീരുമാനിച്ചത്. തെളിവെടുപ്പ് രാത്രി ൈവകിയും തുടരുകയാണ്. തിങ്കളാഴ്ച രാവിലെ മുതൽ ജോളി, ഭർത്താവ് ഷാജു, ഷാജുവിൻെറ പിതാവ് സക്കറിയ എന്നിവെര ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിൽനിന്ന് ലഭിച്ച വിവരങ്ങളും പരിശോധിക്കുന്നുണ്ട്. െഎ.സി.ടി വിഭാഗം പൊലീസ് സുപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിൻെറ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘവും ഇവിടെവെച്ച് ജോളിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. കൊല്ലപ്പെട്ട മൂവർക്കും വിഷം കലർത്തി ആഹാരം നൽകിയതു സംബന്ധിച്ച കാര്യങ്ങളും അന്വേഷിച്ചു. ആദ്യം വീടിൻെറ താഴെ നിലയിലും പിന്നീട് മുകൾ നിലയിലും എത്തിച്ചായിരുന്നു തെളിവെടുപ്പ്. അറസ്റ്റിലായ ജോളി, എം.എസ്. മാത്യു, പ്രജികുമാർ എന്നിവരുെട പൊലീസ് കസ്റ്റഡി അവസാനിച്ച് ബുധനാഴ്ച താമരശ്ശേരി കോടതിയിൽ ഹാജരാക്കും. വീണ്ടും കസ്റ്റിയിൽ കിട്ടുന്നതിന് അപേക്ഷ നൽകാൻ ധാരണയായിട്ടുണ്ടെങ്കിലും പരിഗണിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ഇതുകൂടി മുൻനിർത്തിയാണ് ലഭ്യമായ വിവരങ്ങളിൽ കൂടുതൽ വ്യക്തതക്കുവേണ്ടി വീണ്ടും പൊന്നാമറ്റത്തെത്തിച്ച് തെളിവെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.