ജില്ല കമ്മിറ്റി യോഗം

കോഴിക്കോട്: ഇലക്ട്രിക്കൽ മേഖലയിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് അംഗീകൃത തൊഴിലാളികളുടെ ഭാവി ഇരുട്ടിലാക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്ന് കേരള ലൈസൻസ്ഡ് വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപംനൽകാൻ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.സത്യനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ. ഷാജി, ശ്രീധരൻ കണ്ണമ്പത്ത്, രാം ഗോകുൽ, ഷാജിത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ല സമ്മേളനം നവംബർ മൂന്നിന് കോഴിക്കോട്ട് നടത്തും. വിജയികളെ ആദരിക്കുന്നു കോഴിക്കോട്: കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി പാസായ ലോട്ടറി തൊഴിലാളികളുടെ മക്കളെ ആദരിക്കുന്നു. 2019 ഒക്ടോബർ 20ന് മുമ്പായി അപേക്ഷിക്കുക. ഐ.എൻ.ടി.യു.സി, ഓഫിസ് കോർട്ട് റോഡ്, ഓഫിസ് കോഴിക്കോട്-1 ഫോൺ: 944 6888 933. ......................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.