ചാലിയാറിൽ മണൽ വാരാൻ അനുമതി നൽകണം -എൻ.സി.പി

കാരാട്: തുടർച്ചയായി രണ്ടു വർഷം ശക്തമായ പ്രളയംകാരണം ചാലിയാറിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയത് ഇനിയൊരു പ്രളയം വന്നാ ൽ പുഴ പെെട്ടന്ന് കരകവിഞ്ഞ് സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലാവാൻ കാരണമാവുമെന്നും അതൊഴിവാക്കാൻ മണൽവാരലിന് അനുമതി നൽകണമെന്നും വാഴയൂർ മണ്ഡലം എൻ.സി.പി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സമദ് മുറാദ് ഉദ്ഘാടനം ചെയ്തു. ആറുങ്ങൽ അയ്യപ്പൻ അധ്യക്ഷതവഹിച്ചു. സുബ്രഹ്മണ്യൻ വാഴയൂർ, എ.പി. മൊയ്തീൻ അബു കക്കോവ് തുടങ്ങിയവർ സംസാരിച്ചു. വേണു വാഴയൂർ സ്വാഗതവും പ്രദീപൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.