വിദ്യാസദനം സ്കൂൾ പ്രഖ്യാപനവും വാർഷികാഘോഷവും

നന്തി ബസാർ: രണ്ടു ദിവസങ്ങളിലായി നടക്കുന്ന പുറക്കാട് വിദ്യാസദനം സ്കൂൾ പ്രഖ്യാപനത്തിനും വാർഷികാഘോഷത്തിനും ഞായറാഴ്ച തുടക്കമായി. വിദ്യാസദനം ട്രസ്റ്റിന് കീഴിൽ നടന്നുവരുന്ന ശാന്തിസദനം സ്പെഷൽ സ്കൂൾ ആസ്ഥാനമന്ദിരത്തിൻെറ പ്രവൃത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ശാന്തിസദനം സമ്മിറ്റ് സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. ശാന്തിസദനം െഡവലപ്മൻെറ് കൗൺസിൽ ചെയർമാൻ പി.ടി. ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. എസ്.എസ്.ഡി.സി രക്ഷാധികാരി പി.കെ. ജമാൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ശാന്തിസദനം സ്കൂൾ പ്രിൻസിപ്പൽ എസ്. മായ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാസദനം എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി. ഹബീബ് മസ്ഊദ് പ്രോജക്ട് പ്രഖ്യാപനം നടത്തി. പി.എൻ. അലി, മാമുക്കോയ ഹാജി, വി.കെ. അബ്ദുൽ ലത്തീഫ്, കെ.കെ. നാസർ, പി.വി. ഇബ്രാഹിം, വി.എം. ബാലകൃഷ്ണൻ, നദീർ തിക്കോടി എന്നിവർ സംസാരിച്ചു. ശാന്തിസദനം മാനേജർ പി.എം. അബ്ദുൽ സലാം ഹാജി സ്വാഗതവും അഡ്മിനിസ്ട്രേറ്റർ സറീന മസ്ഊദ് നന്ദിയും പറഞ്ഞു. നേരത്തേ പവലിയൻ ഉദ്ഘാടനം തിക്കോടി ഗ്രാമപഞ്ചായത്തംഗം നിട്ടോടി രാഘവൻ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.