ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം

ചാലിയം: കലാ-കായിക- സാംസ്കാരിക സംഘടനയായ ഫോക്കസ് ചാലിയത്തി​െൻറ 25ാം വാർഷികത്തോടനുബന്ധിച്ച് ചാലിയം കവലയിൽ നിർമിച്ച പിൻപുറത്ത് ചന്തപ്പൻ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഫോക്കസ് പ്രസിഡൻറ് പിൻപുറത്ത് മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എം. ഷഹർബാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിയം യൂനിറ്റ് പ്രസിഡൻറ് ടി.പി. ഇമ്പിച്ചി കോയ, ഓട്ടോ റിക്ഷാ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ എ.വി. സിറാജ്, എ.ടി. വേലായുധൻ എന്നിവർ സംസാരിച്ചു. ട്രഷറർ മോഹൻ ചാലിയം സ്വാഗതവും രാജേഷ് ചാമ്പുങ്ങൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.