കുറ്റ്യാടി^മുള്ളൻകുന്ന് റോഡ് പുനരുദ്ധാരണം ഇത്തവണയുമില്ല

കുറ്റ്യാടി-മുള്ളൻകുന്ന് റോഡ് പുനരുദ്ധാരണം ഇത്തവണയുമില്ല കുറ്റ്യാടി: മലയോര മേഖലയെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള കുറ്റ്യാടി-മുള്ളൻകുന്ന്- പശുക്കടവ് റോഡ് തകർന്ന് വാഹനയാത്ര ദുരിതമായിട്ടും പുനരുദ്ധാരണ നടപടികൾ ഇത്തവണയുമില്ല. ക്രഷറുകളും ക്വാറികളും പ്രവർത്തിക്കുന്ന പ്രദേശമായതിനാൽ ടിപ്പറുകളും ലോറികളും നിരന്തരം പോകുന്ന റോഡാണിത്. കഴിഞ്ഞ കാലവർഷത്തിനു മുമ്പ് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി സമരത്തിനിറങ്ങിയപ്പോൾ കണ്ണിൽ പൊടിയിടാനെന്നോണം കുഴികൾ അടച്ചിരുന്നു. അവ ശക്തമായ മഴയിൽ ഇളകിപ്പോകുകയും ചെയ്തു. റോഡ് റീ ടാർ ചെയ്യലല്ലാതെ അറ്റകുറ്റപ്പണി ഫലപ്രദമല്ലെന്ന് നാട്ടുകാർ പറയുന്നു. പ്രകൃതി ദുരന്തമേഖലയായിട്ടും റോഡിന് അർഹമായ പരിഗണന ലഭിക്കുന്നില്ല. കുറ്റ്യാടി ടൗണിൽ പ്രധാന കവലയിൽനിന്ന് തുടങ്ങുന്ന റോഡാണിത്. ടൗണിലും റോഡ് തകർച്ചയിലാണ്. മുള്ളൻകുന്ന് വരെ എട്ടു കിലോമീറ്ററും പശുക്കടവിലേക്ക് ആറ് കിലോമീറ്ററുമാണുള്ളത്. ഒന്നര വർഷം മുമ്പ് എക്കലിൽ ആറ് പേർ ഒഴുക്കിൽപെട്ടപ്പോൾ റോഡി​െൻറ ദുരവസ്ഥ ഇവിടം സന്ദർശിച്ച മൂന്ന് മന്ത്രിമാർക്കടക്കം ബോധ്യപ്പെട്ടതാണ്. എന്നിട്ടും നന്നാക്കാൻ ഫണ്ടനുവദിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.