വിദ്യാഭ്യാസ മേഖല അരക്ഷിതാവസ്​ഥയിൽ -ടി. സിദ്ദീഖ്​

കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നു പ്രചരിപ്പിച്ച് വിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അഡ്വ. ടി. സിദ്ദീഖ്. കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ അപ്രഖ്യാപിത നിയമന നിരോധനമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.എസ്.ടി.എ സംഘടിപ്പിച്ച 24 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാഠപുസ്തക പരിഷ്കരണത്തിലൂടെ പാഠപുസ്തകങ്ങളെ ചുവപ്പുവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് ഹരിഗോവിന്ദൻ മാസ്റ്റർ കുറ്റപ്പെടുത്തി. പി.എസ്.സി നിയമനം ഉടൻ നടത്തുക, എയ്ഡഡ് അധ്യാപകരുടെ നിയമനവും ശമ്പളവും അംഗീകരിക്കുക, മുഴുവൻ പ്രീ പ്രൈമറി അധ്യാപകർക്കും ഒാണറേറിയം നൽകുക, െഎ.ടി പരിശീലന കാലയളവി​െൻറ പേരിൽ അധ്യാപകർക്ക് പ്രബേഷൻ നൽകുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് നിരാഹാരം. സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എൻ. ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. അശോക് കുമാർ സ്വാഗതം പറഞ്ഞു. എ.കെ. അബ്ദുൽ സമദ്, പറമ്പാട്ട് സുധാകരൻ, ഇ. പ്രദീപ് കുമാർ, ഒ.എം. രാജൻ, എൻ.പി. ഇബ്രാഹിം, വി.കെ. ബാബുരാജൻ, പി.കെ. അരവിന്ദൻ, കെ.പി.സി.സി അംഗം കെ.കെ. രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ദീൻ, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.