'വൈജ്ഞാനിക മുന്നേറ്റമാണ് സദാചാരമൂല്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നത്'

മേപ്പയൂർ: വൈജ്ഞാനിക മുന്നേറ്റമാണ് സദാചാര മൂല്യമുള്ള സമൂഹത്തെ വാർത്തെടുക്കുന്നതെന്ന് കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ. കീഴരിയൂർ മുനീറുൽ ഇസ്ലാം മദ്റസയിൽ സ്ഥാപിച്ച അൽ ഇഖ്റ ലൈബ്രറി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറ ഒഴിവ് സമയം വായനക്ക് ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഹല്ല് പ്രസിഡൻറ് കേളോത്ത് മമ്മു അധ്യക്ഷത വഹിച്ചു. തെക്കുംമുറി ഖതീബ് അബൂബക്കർ ദാരിമി ആമുഖ ഭാഷണം നടത്തി. മുൻ പ്രസിഡൻറ് അബൂബക്കർ ഹാജി കുഴിമ്പിൽ, വാർഡ് അംഗം അബു, സമസ്ത കോഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് മജ്റൂഫ് മൊയ്തീൻ, കൊളപ്പേരി മഹല്ല് സെക്രട്ടറി വളപ്പിൽ അമ്മത്, ട്രഷറർ കുഞ്ഞിക്കലന്തർ ഹാജി, ഗൾഫ് പ്രതിനിധി മാനസ് ശമീർ, തൗഫീഖ് മൊയ്തീൻ, കോരപ്ര ഖത്തീബ് ശരീഫ് സഖാഫി എന്നിവർ സംസാരിച്ചു. റഈസ് കുഴിമ്പിൽ സ്വാഗതവും ശാജിർ കുഴിമ്പിൽ നന്ദിയും പറഞ്ഞു. മിർശാദ് യമാനി ആൻഡ് പാർട്ടി കഥാപ്രസംഗവും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.