അംഗൻവാടിയിലേക്ക് റേഡിയോ നൽകി

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിലെ ചെമ്പകമുക്ക് അംഗൻവാടിക്ക് സാന്ത്വനം ചാരിറ്റബിളിനുവേണ്ടി കാരേക്കണ്ടി വിനോദൻ സംഭാവനയായി നൽകിയ റേഡിയോ ഗ്രാമപഞ്ചായത്ത് അംഗം സറീന ഒളോറ അംഗൻവാടി വർക്കർ റസിയക്ക് കൈമാറി. വാർഡ് വികസന സമിതി കൺവീനർ എ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സി.എം. ബാബു, കെ.കെ. വിനോദൻ, സി. ഇബ്രായി, കെ. സജിത എന്നിവർ സംസാരിച്ചു. ചെമ്പകമുക്ക് യുവചേതന വാട്സ്ആപ് കൂട്ടായ്മ രണ്ടു ലക്ഷത്തോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയതി​െൻറ ഫലമായി പഞ്ചായത്തിലെ മികച്ച അംഗൻവാടിയാണിത്. 30ഓളം വിദ്യാർഥികളും 20 കൗമാരപ്രായക്കാരുമാണ് അംഗൻവാടിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.