ഹെൽപ് ​െഡസ്ക്ക്

ഫറോക്ക്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2019ലെ പരിശുദ്ധ ഹജ്ജ് കർമത്തിന് അപേക്ഷ സമർപ്പിക്കുന്നവരുടെ സൗകര്യാ ർഥം ഹജ്ജ് ട്രെയിനർമാരുടെ നേതൃത്വത്തിൽ അക്ഷയ സ​െൻററുകളുടേയും സന്നദ്ധ പ്രവർത്തകരുടേയും സഹകരണത്തോടെ ഫറോക്ക് ചുങ്കം ത്രീ എം ഓഡിറ്റോറിയത്തിൽ മെഗാ നടത്തി. ഫറോക്ക് മഹല്ല് പ്രസിഡൻറ് കെ. കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. ജില്ല അസിസ്റ്റൻറ് ഹജ്ജ് ട്രെയിനർ വി.എം.ബഷീർ അധ്യക്ഷത വഹിച്ചു. പി. അബ്ദുറഹിമാൻ, എ.എം. ബഷീർ, കെ.പി. മൊയ്തീൻ കോയ, കെ. അബ്ദുല്ല മാസ്റ്റർ, കെ. അബ്ദുൽ ഖാദർ ബിച്ചു, ടി.പി. ജുനൈസ്, കിഴില്ലത്ത് ഹസൈനാർ, കെ.പി. ഷിഹാബുദ്ദീൻ, പി. ആസിഫ് എന്നിവർ സംസാരിച്ചു. ബേപ്പൂർ മണ്ഡലം ഹജ്ജ് ട്രെയിനർ പി.വി. ഷാഹുൽ ഹമീദ് സ്വാഗതവും കെ. അബ്ദുൽ ഖാദർ കൊളത്തറ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.