ബാണാസുര ഡാമിന് സമീപം നിർമാണ പ്രവൃത്തികൾക്ക് സ്​റ്റേ

സബ് കലക്ടർ ഉരുൾപൊട്ടലുണ്ടായ ഭൂമി സന്ദർശിച്ച ശേഷമാണ് നടപടി പടിഞ്ഞാറത്തറ (വയനാട്): ബാണാസുര സാഗർ അണക്കെട്ടിനോട് ചേർന്ന സ്വകാര്യ ഭൂമികളിലെ നിർമാണങ്ങൾക്ക് സ്റ്റേ. ഉരുൾപൊട്ടൽ മറച്ചുവെച്ച് വിവാദമായ റിസോർട്ടും ഭൂമിയും സന്ദർശിച്ച സബ് കലക്ടർ എൻ.എസ്.കെ. ഉമേശ് ആണ് നിരോധനം ഏർപ്പെടുത്തിയത്. അണക്കെട്ടിനുള്ളിലെ സ്വകാര്യ റിസോർട്ട് ഭൂമിയിലുണ്ടായ ഉരുൾപൊട്ടൽ കഴിഞ്ഞ ദിവസമാണ് പുറംലോകമറിഞ്ഞത്. ഡാമി​െൻറ നിലനിൽപിനു പോലും ഭീഷണിയായ ഉരുൾപൊട്ടൽ മറച്ചുവെക്കുകയായിരുന്നു. കുന്ന് ഇടിച്ച് മണ്ണ് തള്ളുന്നത് ഡാമി​െൻറ നിലനിൽപിന് ഭീഷണിയാകുന്നത് സംബന്ധിച്ച് 'മാധ്യമം'കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഡാമി​െൻറ വൃഷ്ടിപ്രദേശത്തോട് ചേർന്ന കുറ്റ്യാംവയലിലെ റിസോർട്ട് ഭൂമിയിലാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം മാനന്തവാടി തഹസിൽദാർ സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകി. പരിസ്ഥിതി ദുർബല മേഖലയിലെ വലിയ കുന്നുകൾ മണ്ണുമാന്തി ഉപയോഗിച്ച് നിരത്തുകയാണെന്ന പരാതിയെ തുടർന്നാണ് നടപടി. റിസോർട്ട് നിർമാണത്തിനാണ് അധികൃതമായി കുന്നുകൾ മാന്തുന്നത്. മുകളിൽനിന്നുള്ള മണ്ണ് താഴേക്ക് തള്ളുകയാണ്. ഡാമി​െൻറ വെള്ളക്കെട്ടിനോട് ചേർന്ന് തള്ളിയ മണ്ണ് മഴവെള്ളത്തിൽ ഡാമിലേക്കാണ് എത്തുന്നത്. മണ്ണ് ഒലിച്ചെത്തുന്നത് ഡാമി​െൻറ ആഴം കുറക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പല സമയത്തായി വൻമരങ്ങളടക്കം മുറിച്ചുമാറ്റിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്തോടു ചേർന്നാണ് അനധികൃത പ്രവൃത്തി. മഞ്ഞൂറ, പത്താം മൈൽ എന്നിവിടങ്ങളിലാണ് മണ്ണ് തള്ളുന്നത്. റിസർവോയറിനുള്ളിൽ പലയിടങ്ങളിലായി 40ഓളം മണ്ണിടിച്ചിലുമുണ്ടായി. എന്നാൽ, റിസോർട്ട് ഭൂമികളിലെ മണ്ണിടിച്ചിൽ ഈ കണക്കിൽപെടുന്നില്ല. കുറ്റ്യാംവയൽ താണ്ടിയാട് പ്രദേശത്തുള്ള 40ലേറെ കോട്ടേജ് നിർമിക്കുന്ന കുന്നിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഉരുൾപൊട്ടലുണ്ടായ ഭാഗത്തോട് ചേർന്നാണ് കെട്ടിടങ്ങളുള്ളത്. മഞ്ഞൂറ ഭാഗത്തെ കെട്ടിട നിർമാണത്തിനും തോട്ടങ്ങളും കുന്നും ഇടിച്ച് താഴേക്ക് തള്ളുന്നു. വൃഷ്ടിപ്രദേശത്ത് 10ലധികം സ്വകാര്യ തോട്ടങ്ങളിൽ വൻതോതിൽ മണ്ണിടിഞ്ഞിട്ടുണ്ട്. ഈ പ്രദേശങ്ങൾ സബ് കലക്ടർ സന്ദർശിച്ചു. ജിയോളജി വകുപ്പ് അടുത്ത ദിവസം സ്ഥലം സന്ദർശിച്ച് പഠനം നടത്തി കൃത്യമായ നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.