ഡോ. വർഗീസ്​ കുര്യൻ അവാർഡ്​ ദാനവും അനുസ്​മരണവും

കോഴിക്കോട്: മലബാറിലെ മികച്ച ക്ഷീരോൽപാദക സംഘത്തിന് കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനവും അനുസ്മരണ ചടങ്ങും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അവാർഡ് നേടിയ അട്ടപ്പാടി മുണ്ടൻപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിനുള്ള ഉപഹാരം സംഘത്തി​െൻറ പ്രസിഡൻറ് കെ.ജെ. ദേവസ്യക്ക് മന്ത്രി സമ്മാനിച്ചു. കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ചെയർമാൻ ജി. നാരയണൻകുട്ടി അധ്യക്ഷത വഹിച്ചു. എം.വി.ആർ കാൻസർ സ​െൻറർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ പി.എ. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. ടി.എം. േവലായുധൻ, രശ്മി, കെ. ഉദയഭാനു, ടി.വി. ബാലൻ, എൻ.സി. അബൂബക്കർ, അഡ്വ. പി.എം. നിയാസ്, ഡോ. െഎഷ ഗുഹരാജ്്, സാജു ജെയിംസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.