മുക്കം: ലഹരി ഗുളിക വിൽപനെക്കത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയെ മുക്കം പൊലീസ് പിടികൂടി. നിലമ്പൂർ പൂക്കോട്ടുപാടം തോട്ടേക്കാട് സ്വദേശി സുധീഷ് (24) ആണ് ശനിയാഴ്ച രാത്രി അറസ്റ്റിലായത്. മുക്കത്തും പരിസരത്തും വിദ്യാർഥികൾക്കടക്കം ലഹരി ഗുളിക വിൽപന നടത്തുന്നയാളാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. 'മേസ്ക്കാലിൻ' എന്ന ലഹരി ഗുളികകൾ ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ലഹരി ഗുളികകളുടെ ഉപഭോക്താക്കളെന്ന വ്യാജേന പൊലീസ് സംഘം ഇയാളെ സമീപിക്കുകയായിരുന്നു. സ്‌റ്റോക്ക് തീർന്നെന്നും ശനിയാഴ്ച വൈകുന്നേരം എത്തിച്ചുതരാമെന്നുമായിരുന്നു മറുപടി. അതുപ്രകാരം രണ്ട് സ്ട്രിപ് ലഹരി ഗുളികകളുമായി വരുേമ്പാൾ രാത്രി എേട്ടാടെ മുക്കം നെല്ലിക്കാപ്പറമ്പിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. തിങ്കളാഴ്ച ഹർത്താലായതിനാലും മെഡിക്കൽ ഷോപ്പുകളിൽ സ്റ്റോക്ക് തീർന്നതിനാലും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ എത്തിച്ചുതരാമെന്നും പ്രതി പറഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. ഒരാഴ്ച മുമ്പ് മലപ്പുറം പൂക്കോട്ടുപാടം പൊലീസ് പരിധിയിലെ കുറ്റമ്പാറയിലുള്ള വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കവർന്നത് പ്രതി സമ്മതിച്ചതായി െപാലീസ് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യാൻ പൂക്കോട്ടുപാടം പൊലീസിന് കൈമാറുമെന്ന് മുക്കം എസ്.ഐ കെ.പി. അഭിലാഷ് അറിയിച്ചു. നിലമ്പൂർ, അരീക്കോട്, കാവന്നൂർ എന്നിവിടങ്ങളിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചാണ് രേഖകളില്ലാതെ ലഹരി ഗുളികകൾ ശേഖരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷം മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ ഷിബിൽ ജോസഫ്, ഷെഫീഖ് നീലിയാനിക്കൽ, മുക്കം സ്റ്റേറ്റഷനിലെ എ.എസ്.ഐ ബേബി മാത്യു, എസ്.സി.പി.ഒ സലിം മുട്ടത്ത്, ശ്രീജേഷ് ബാലുശ്ശേരി, ശ്രീകാന്ത്, ഉജേഷ്, സിൻജിത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.