കണ്ണുള്ളവർ കാണൂ; കാഴ്​ചയില്ലാത്ത മുസ്​തഫ ​െതാട്ടറിഞ്ഞ സങ്കടം

മീഞ്ചന്ത (കോഴിക്കോട്): ക്ലാസിൽ വരുേമ്പാൾ ഹോം വർക്ക് ചെയ്യാത്തതിനെ കുറിച്ച് വിദ്യാർഥിനിയോട് ചോദിച്ച അധ്യാപകൻ അകക്കണ്ണി​െൻറ കാഴ്ചയിൽ തൊട്ടറിഞ്ഞത് കരളലിയിക്കുന്ന ദുരിത ജീവിതം. ത​െൻറ വിദ്യാർഥിക്ക് മഴയും വെയിലുമേൽക്കാത്ത വീടുപോലുമില്ലെന്ന് അറിഞ്ഞതോടെ ലോകത്തെ വർണക്കാഴ്ചകൾ കാണുന്നവരേക്കാൾ അതൊന്നും കാണാത്ത അദ്ദേഹത്തി​െൻറ മനസ്സലിഞ്ഞു. ഇതോടെ ഒരു വീട് എങ്ങനെയെങ്കിലും നിർമിച്ചുകൊടുക്കണമെന്നായി ആഗ്രഹം. പയ്യാനക്കൽ കോയവളപ്പിൽ താമസിക്കുന്ന ത​െൻറ വിദ്യാർഥിനികൾക്ക് വീട് നിർമിച്ചുനൽകാനുള്ള ശ്രമത്തിലാണ് അധ്യാപകനായ മുസ്തഫ. മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പത്, 10 ക്ലാസുകളിലായി ഇദ്ദേഹം പഠിപ്പിക്കുന്ന കുട്ടികളാണിവർ. പഠനത്തിൽ മിടുക്കരായ കുട്ടികളിൽ ഒരാൾ ഹോം വർക്ക് ചെയ്ത് കൊണ്ടുവരാത്തതി​െൻറ കാരണം അന്വേഷിച്ചപ്പോഴാണ് വീടി​െൻറ മേൽക്കൂര മേഞ്ഞ ഫ്ലക്സ് മുഴുവൻ കാറ്റിൽ പറന്നുപോയെന്നും പുസ്തകം നനഞ്ഞ് കുതിർന്നുവെന്നും അറിഞ്ഞത്. കാഴ്ചയില്ലെങ്കിലും സാറ് വീടുവരെ ഒന്നുവരണമെന്നും കൈകൊണ്ട് തൊട്ടെങ്കിലും എല്ലാം മനസ്സിലാക്കണമെന്നും പറഞ്ഞ് വിതുമ്പി. അഞ്ചുവർഷമായി ഈ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർഥിനി ഇതുവരെ ആരെയും അറിയിക്കാത്ത മനോവേദന പങ്കുവെച്ചപ്പോൾ കുട്ടിയെയും കൂട്ടി വീട്ടിൽ പോയി. കൈെകാണ്ട് തൊട്ടുകണ്ട് സത്യം ബോധ്യപ്പെട്ടു. കൂലിവേലക്കാരായ അച്ഛനും അമ്മയും രണ്ടു പെൺമക്കളും കുടികിടപ്പ് കിട്ടിയ രണ്ടുസ​െൻറ് ഭൂമിയിൽ ഫ്ലക്സ് മേഞ്ഞ കൂരയിലാണ് താമസിക്കുന്നത്. ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും ഉറങ്ങുന്നതും പഠനവുമെല്ലാം ഒറ്റ മുറിയിൽ. എല്ലാം മനസ്സിലാക്കിയപ്പോൾ അവരെ സഹായിക്കാൻ സന്മനസ്സുള്ളവരെ കണ്ടെത്തി എത്രയും പെട്ടെന്ന് ഒരു വീടു നിർമിക്കാൻ രംഗത്തിറങ്ങുകയായിരുന്നു. ഹെഡ്മിസ്ട്രസ് വി.ജി. ജീതയുടെയും സഹപ്രവർത്തകരുടെയും പി.ടി.എയുടെയും ത​െൻറ പൂർവ വിദ്യാർഥികളുടെയും പിന്തുണയാണ് മുസ്തഫയുടെ കാരുണ്യത്തി​െൻറ കരുത്ത്. മറ്റു പലരും സഹായിക്കാനെത്തുമെന്ന പ്രതീക്ഷയുമുണ്ട്. 20 വർഷമായി സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായ മുസ്തഫ ബ്രെയ്ൽ ലിപിയിലുള്ള പുസ്തകം ഉപയോഗിച്ചാണ് പഠിപ്പിക്കുന്നത്. 2012ൽ സംസ്ഥാന സർക്കാർ മികച്ച അംഗപരിമിതർക്കുള്ള അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. 15 വർഷം മുമ്പ് പഠിപ്പിച്ച നല്ലളം സ്വദേശിയും കച്ചവടക്കാരനുമായ മുഹമ്മദ് ആസിഫ് അധ്യാപക​െൻറ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രചോദന ശക്തിയാണ്. -സലീം പാടത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.