ഇടതുസര്‍ക്കാര്‍ സ്ത്രീപീഡകരുടെ സംരക്ഷകര്‍ -യൂത്ത് ലീഗ്

* 'സ്ത്രീപീഡകരെ കൈയാമം വെക്കുമെന്ന് പറഞ്ഞവര്‍ പീഡന വീരന്മാര്‍ക്ക് പൂമാലയൊരുക്കുന്നു' കോഴിക്കോട്: കേരളം ഭരിക്കുന്ന ഇടതുസര്‍ക്കാര്‍ സ്ത്രീപീഡകരുടെ സംരക്ഷകരായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സി.പി.എമ്മുകാരനായ ഷൊർണൂർ എം.എല്‍.എ പി.കെ. ശശിക്കെതിരെ യുവതി പരാതി നല്‍കിയിട്ടും പാര്‍ട്ടിതലത്തില്‍ ഒതുക്കിത്തീര്‍ക്കാനും പരാതിക്കാരിയെ അപമാനിക്കാനുമാണ് സി.പി.എം ശ്രമിച്ചത്. സ്ത്രീപീഡകരെ ൈകയാമം വെക്കുമെന്ന് പറഞ്ഞവര്‍ പീഡന വീരന്മാര്‍ക്ക് പൂമാലയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റും തുടര്‍നടപടിയും വൈകുന്നത് ഭരണതലത്തിലെ ഇടപെടല്‍ മൂലമാണ്. സി.പി.എം ആവര്‍ത്തിക്കുന്ന സ്ത്രീസംരക്ഷണ മുദ്യാവാക്യത്തില്‍ ആത്മാർഥതയുണ്ടെങ്കില്‍ പി.കെ. ശശിയെയും ബിഷപ് ഫ്രാങ്കോയെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു. നജീബ് കാന്തപുരം, പി. ഇസ്മായില്‍, പി.എ. അബ്ദുൽ കരീം, പി.എ. അഹമ്മദ് കബീർ, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, കെ.എസ്. സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി. മുഹമ്മദലി, എ.കെ.എം. അഷറഫ്, പി.പി. അന്‍വര്‍ സാദത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.