പ്രളയക്കെടുതി: ലോകബാങ്ക് പ്രതിനിധികള്‍ നാളെ കോഴിക്കോട്ട്​

* സംസ്ഥാനത്തെ ആദ്യസന്ദര്‍ശനം കോഴിക്കോട്ടാണ് കോഴിക്കോട്: പ്രളയക്കെടുതിയെ തുടർന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താൻ ലോകബാങ്ക് പ്രതിനിധികള്‍ ബുധനാഴ്ച ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. സംസ്ഥാനത്ത് ലോകബാങ്ക് പ്രതിനിധികളുടെ ആദ്യ സന്ദര്‍ശനം കോഴിക്കോട്ടാണ്. തുടർന്ന് വയനാട്ടിലേക്ക് പോകും. സംഘത്തി​െൻറ സന്ദര്‍ശനം സംബന്ധിച്ച് ചര്‍ച്ചചെയ്യാൻ ജില്ല കലക്ടര്‍ യു.വി. ജോസി​െൻറ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ജില്ലാതല വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. എ.ഡി.എം ടി. ജനില്‍കുമാര്‍, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.