മൂല്യനിര്‍ണയ അധ്യാപകര്‍ക്ക് 'ചായപ്പീടിക'യുമായി എന്‍.എസ്.എസ് വളൻറിയര്‍മാര്‍

വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ഒന്നാംവർഷ ഇംപ്രൂവ്മ​െൻറ് മൂല്യനിര്‍ണയ ക്യാമ്പിലെ അധ്യാപകര്‍ക്കായി എന്‍.എസ്.എസ് വളൻറിയര്‍മാര്‍ 'ചായപ്പീടിക' ഒരുക്കി. പ്രോഗ്രാം ഓഫിസര്‍ അബ്ദുൽ സമീറി​െൻറ നേതൃത്വത്തിൽ ഒന്നാംവര്‍ഷ എൻ.എസ്.എസ് വളൻറിയേഴ്സാണ് ചായപ്പീടിക ഒരുക്കിയത്. കടയില്‍നിന്ന് ലഭിച്ച വരുമാനം പെരിഞ്ചോലമലയില്‍ ജില്ല എന്‍.എസ്.എസ് നടപ്പിലാക്കുന്ന ഭവനപദ്ധതിയിലേക്ക് നൽകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാർഥികളായ രാഗേന്ദു, നജ ഫാത്തിമ, ഫാത്തിമ സഹല, മുഹമ്മദ് റിസാല്‍, തേജസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.